ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി.
കേന്ദ്ര ന്യൂനപക്ഷ- പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാസഭയുടെ ഇന്ത്യയിലെ ചാരിറ്റി സംഘടനയായ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. ആന്റണി ഫെർണാണ്ടസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.